വാർത്താനോട്ടം

Advertisement

2024 ജൂൺ 21 വെളളി

BREAKING NEWS

👉 ഇടുക്കിയിൽ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അന്നമ്മ എന്ന വീട്ടമ്മ മരിച്ചു;പ്രതി നിരപ്പേൽ സന്തോഷിനെ നേരത്തെഅറസ്റ്റ് ചെയ്തിരുന്നു.

👉 ഇന്ന് അന്താരാഷ്ട്ര യോഗദിനം: ലോകം ഒന്നടങ്കം യോഗയെ ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി ജമ്മുവിൽ യോഗ ദിന സന്ദേശത്തിൽ പറഞ്ഞു.

👉കള്ളക്കുറിച്ചി മരണസംഖ്യ 50 ആയി; മുഖ്യ പ്രതി ചിന്ന ദൂരെ അറസ്റ്റിൽ

👉 കള്ളക്കുറിച്ചി വിഷമദ്യദുരന്തം അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും

👉 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് ജയിൽ മോചിതനാകും.

👉 നീറ്റ് – ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ,എൻ എസ് യു ഇന്ന് പാർലമെൻ്റ് മാർച്ച് നടത്തും

👉 പ്ലസ് വൺ പ്രവേശനം: കോഴിക്കോട് ജില്ലയിൽ ഇന്ന് കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

🌴 കേരളീയം 🌴

🙏 ബോംബ് സ്ഫോടനം നടന്ന കണ്ണൂര്‍ എരിഞ്ഞോളിയിലെ പറമ്പില്‍ കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

🙏 മലപ്പുറം തുവ്വൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ സുനില്‍രാജ് പിടിയിലായി. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

🙏 ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിന്‍വലിച്ച്, പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

🙏 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സഹായിക്കാനൊരുങ്ങി സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

🙏 എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2024 ലെ എസ്. എസ്.എല്‍.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതിനോടൊപ്പം ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷ എഴുതിയ 4 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

🙏 കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാന്‍ ക്ഷണിച്ചിരുന്നില്ല.

🙏 വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ അറിയപ്പെടുന്ന പോര്‍ട്ട് ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

🙏 അനാവശ്യ നിര്‍ദ്ദേശങ്ങള്‍ നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ഭാരം കൂട്ടരുതെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിസ്സാര കാര്യങ്ങള്‍ പോലും കോളം വരച്ച ഷീറ്റുകളില്‍ സ്റ്റേഷനുകളില്‍ നിന്ന് രേഖപ്പെടുത്തി നല്‍കാന്‍, മേലധികാരികള്‍ നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

🙏 സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

🇳🇪 ദേശീയം 🇳🇪

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. മദ്യനയ കേസില്‍ അറസ്റ്റിലായി മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ കെജ്രിവാളിന്റെ വാദങ്ങള്‍ വിചാരണ കോടതി ശരിവെച്ചു.

🙏 നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് – നെറ്റ് വിവാദത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന. എന്‍ടിഎയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

🙏 രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ലെന്നും സംഘടനകളുമായുള്ള ബന്ധം നോക്കിയാണെന്നും അതുകൊണ്ടാണിത്തരം ക്രമക്കേടുകള്‍ തടയാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🙏 ഒഡിഷയിലെ കട്ടക്കില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ
18-ാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. എട്ടാംതവണ എംപിയായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് പ്രോ ടേം സ്പീക്കറാവുമെന്നായിരുന്നു നേരത്തെ
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

🙏 രേണുകാസ്വാമി കൊലക്കേസില്‍ പ്രതിയായ ദർശന്‍ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരു അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ദര്‍ശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

🙏 വന്ദേ ഭാരത് എക്‌സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഖേദം രേഖപ്പെടുത്തി. ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്.

🙏 തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രത്തിന്റെ ബേണ്‍ഡ് മെമ്മറിയും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കാന്‍ ഇതുവരെ എട്ടു അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. മൂന്നുവീതം ബി.ജെ.പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഓരോ ഡി.എം.ഡി.കെ, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്.

🙏 ജമ്മുകശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തിരഞ്ഞെടുപ്പ് വിദൂരത്തല്ലെന്നും ഉടന്‍ തന്നെ സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏 വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ചെരുപ്പെറിഞ്ഞ സംഭവത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറയാന്‍ മറന്നുവെന്ന പരാമര്‍ശത്തോടെയാണ് സമൂഹ മാധ്യമമായ എക്സിലെ പ്രതികരണം.

🏏 കായികം

🙏 ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയം.

🙏 യൂറോ കപ്പില്‍ സെര്‍ബിയ- സ്ലൊവേനിയ മത്സരം സമനിലയിലായി. 69-ാം മിനിറ്റില്‍ മുന്നിലെത്തിയ സ്ലൊവേനിയയെ 95-ാം മിനിറ്റില്‍ തിരിച്ചടിച്ചാണ് സെര്‍ബിയ സമനില പിടിച്ചെടുത്തത്.

🙏മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ താരനിരയെ സമനിലയില്‍ പിടിച്ച് ഡെന്‍മാര്‍ക്ക്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഡെന്‍മാര്‍ക്ക് കളിക്കളം വിട്ടത്.

🙏 മൂന്നാമത്തെ മത്സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് സ്‌പെയ്ന്‍ ഗ്രൂപ്പ് ജേതാക്കളായി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Advertisement