തിരുവനന്തപുരം. അവയവദാതാക്കളായി നിരവധി പേര്‍ വിദേശത്തുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിച്ച പരാതികളില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തെ അവയവദാനത്തില്‍ ഇടനിലക്കാരെ വെളിപ്പെടുത്താത്തത് കാരണം നിയമനടപടി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും
ഓഡിറ്റിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. അവയവദാന രംഗത്ത് ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു
അന്താരാഷ്ട്ര അവയവക്കടത്തില്‍ നെടുമ്പാശ്ശേരിയിലും പൂജപ്പുരയിലും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രയി പിണറായി വിജയന്‍. ഇതില്‍ വിശദമായ അന്വേഷണം നടന്നുവരുന്നു. നെടുമ്പാശ്ശേരി കേസില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവയവ കടത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയില്‍ നിന്ന് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അവയവ ദാതാക്കളായി നിരവധി പേര്‍ വിദേശത്ത് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയുന്നതിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി
സംസ്ഥാനത്തെ അവയവദാനത്തില്‍ ഇടനിലക്കാരെ സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്‍പില്‍ പരാതിയായി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കെ സോട്ടോ ഓഡിറ്റ് നടത്തി. ഇതുവരെ പിഴവ് കണ്ടെത്തിയിട്ടില്ലെന്നും ഏതെങ്കിലും തരത്തില്‍ പിഴവ് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാജോര്‍ജ്്
അവയവ മാഫിയ വാര്‍ത്തകള്‍ പലതും പൊടിപ്പും തൊങ്ങലും ഉള്ളതാണെന്നും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അവയവ ദാതാവിനെ കിട്ടാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
അവയവദാനരംഗത്ത് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ ആശുപത്രിയിലും നടക്കുന്ന അവയവ ദാനത്തിന്റെ കണക്കുകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.