പട്ടാമ്പി.ഭാരതപുഴയിലേക്ക് കന്നുകാലികളെ അഴിച്ചു വിടുന്നവര്‍ക്കെതിരെ നടപടിയുമായി പട്ടാമ്പി നഗരസഭ. പുഴയില്‍ നിന്നും രണ്ട് കന്നുകാലികളെ പിടിച്ചെടുത്തു.
ഇവയെ ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനം.നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി,ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കന്നുകാലികളെ കൊണ്ടുവന്ന് തളളുന്നതായി ട്വന്റി ഫോര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഭാരതപുഴയിലേക്ക് കന്നുകാലികളെ മേയാന്‍ അഴിച്ച് വിടുന്നതിനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.പുഴയിലെ വെളളം പ്രധാന കുടിവെളള സ്രോതസ്സുകൂടിയാണ്.
അറിയിപ്പുകള്‍ വകവെക്കാത്ത സാഹചര്യത്തിലാണ് നഗരസഭാ ആരോഗ്യവിഭാഗം നടപടികളുമായി രംഗത്തെത്തിയത്.
കിഴായൂര്‍ നമ്പ്രം പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്നും രണ്ട് പോത്തുകളെ പിടികൂടി.ഉടമയെ കണ്ടെത്തി
പിഴ ഈടാക്കുന്ന നടപടിയാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. തുടര്‍ന്ന് ഇത്തരത്തില്‍ പിടികൂടുന്ന കന്നുകാലികളെ ലേലത്തില്‍ വില്‍ക്കുന്നതുള്‍പ്പെടെയുളള നടപടികളാണ് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.