ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

Advertisement

മലപ്പുറം. വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. പരാതിയിൽ കസ്റ്റഡിയിൽ എടുക്കപെട്ടവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
വളാഞ്ചേരി പീടിക പടി സ്വദേശികളായ സുനിൽ ശശി ,പ്രകാശൻ എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.ഇക്കഴിഞ്ഞ പതിനാറിന് വളാഞ്ചേരിയിൽ ബന്ധു വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നാണ് പരാതി.

Advertisement