സിപിഐയില്‍ പേമെന്‍റ് സീറ്റ് ആരോപണം വീണ്ടും

Advertisement

പാലക്കാട് .ഒരു കാലത്ത് തിരുവനന്തപുരം സീറ്റ് വിറ്റെന്ന് ആക്ഷേപം കേട്ട സിപിഐ വീട്ടും സീറ്റ് വില്‍പന വിവാദത്തില്‍. സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍,വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി സീറ്റ് പേയ്‌മെന്റ് സീറ്റ് ആക്കി മാറ്റിയെന്നാണ് ആരോപണം,പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പുറത്താക്കപ്പെട്ടവരുടെ ആരോപണം


6 കോടി സിപിഐ ആവശ്യപ്പെട്ടുവെങ്കിലും 3 കോടിക്ക് സീറ്റ് കച്ചവടമാക്കിയെന്നാണ് മുന്‍നേതാക്കളുടെ ആരോപണം,മുഹമ്മദ് മുഹ്‌സിനുമായി സിപിഐ ജില്ലാ നേതൃത്വം ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ജില്ലാ നേതൃത്വതമാണ് പട്ടാമ്പിയിലേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇടപെടല്‍ നടത്തുന്നത്,ഈ സാഹചര്യത്തിലാണ് സീറ്റ് വില്‍പ്പനയെന്നും മുന്‍ നേതാക്കള്‍ പറയുന്നു

സി.പി.ഐ വാടാനാംകുര്‍ശ്ശി ബ്രാഞ്ച് കമ്മിറ്റി അംഗമായ കോടിയില്‍ രാമകൃഷ്ന്‍,സി.പി.ഐ ചെമ്പ്ര ബ്രാഞ്ച് കമ്മിറ്റി അംഗം പി.കെ സുഭാഷ്, മണ്ണാര്‍ക്കാട് മുന്‍ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ എന്നിവരാണ് വര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട നേതാക്കളാണ് ആരോപണങ്ങളുന്നയിച്ചവര്‍ എന്നാണ്സിപിഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം

Advertisement