വെള്ളറടയിലെ എട്ടാം ക്ലാസ്സുകാരൻ്റെ മരണത്തിൽ ദുരൂഹത

Advertisement

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
വെള്ളറട, അമ്പലം സ്വദേശിയായ അരുളാനന്ദകുമാർ ,ഷൈനി ദമ്പതികളുടെ മകൻ അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമാ (13)റിനെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു. കൈകൾ പിന്നിൽ നിന്ന് കൂട്ടി കെട്ടിയിരുന്നു.സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.അതു കൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പരാതി നൽകി.
വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചു.