കോഴിക്കാട്.ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.കെ രമ എംഎൽഎ. വിഷയത്തിൽ പരാതിയുമായി
ഗവർണറെ കാണുമെന്നും കെ.കെ രമ പറഞ്ഞു. തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് സിപിഐഎം നീങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
കൊലയാളി സംഘത്തിൻപ്പെട്ട മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തെ കടുത്ത ഭാഷയിലാണ് കെ കെ രമ വിമർശിച്ചത്. ആഭ്യന്തര മന്ത്രി അറിയാതെ ഒന്നുംനടക്കില്ല. സി.പിഎം നേതൃത്വത്തിന് ഈ പ്രതികളെ ഭയമുള്ളതുകൊണ്ടാണ് അവരുടെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നതെന്നും കെകെ രമ പറഞ്ഞു
മൂന്ന് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. നിയമവിരുദ്ധമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .സിപിഐഎം തെറ്റ് തിരുത്തുകയല്ല തെറ്റിൽ നിന്നും തെറ്റിലേക്ക് പോവുകയാണെന്നും വിഡി സതീശൻ
എന്നാൽ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാലോ എതെങ്കിലും റിപ്പോർട്ട് തേടിയാലോ ശിക്ഷായിളവു കിട്ടാനോ പ്രതിയെ വിട്ടയക്കാനോ സാധിക്കില്ലെന്നും എന്നാൽ Crpc 432 പ്രകാരം പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്താൻ നിയമം അധികാരം നൽകുന്നുണ്ടെന്നുമായിരുന്നു മന്ത്രി പി രാജീവ് ൻ്റെ പ്രതികരണം
നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാറിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
2012 മെയ് 4 ന് 51 വെട്ടാൽ ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതു മുതൽ സി.പിഎം നേതൃത്വം പ്രതിക്കൂട്ടിലാണ്. ഏറ്റവും ഒടുവിൽ രണ്ട് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതും സി.പി ഐ എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു