കോഴിക്കോട്.തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില വിഭാഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പര ധാരണയുണ്ടാക്കിയിരുന്നുവെന്നും രാജ്യത്ത് അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ പിന്തുണച്ചത് ശരിയോ എന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടക്കുന്ന എന്‍ജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചു.
സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.യുഡിഎഫിൻ്റെ വിജയത്തിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി ആരുമായും കൂട്ടുകൂടുന്നവരായി ലീഗ് മാറി.
ഭരണ വിരുദ്ധ വികാരമല്ല കേരളത്തിലെ തോൽവിക്ക് കാരണമെന്നും, ബിജെപി സർക്കാരിനെതിനായ മുന്നേറ്റം UDFന് നേട്ടമായെന്നും മുഖ്യമന്ത്രി. ബിജെപിയും കോൺഗ്രസും കേരളത്തിന് പുറത്ത് ഏറ്റുമുട്ടുമെങ്കിലും
കേരളത്തിൽ സമവായമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്‍ജിഒ യൂണിയൻ 61 ആം സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.