കടുവ ഭീതിയില്‍ വീണ്ടും,മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ

Advertisement

വയനാട്. കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ പശുവിനെ കടുവ കൊന്നിരുന്നു. വ്യാഴാഴ്ചയാണ് ആദ്യ ആക്രമണം ഉണ്ടായത്. തെക്കേ പുന്നാപ്പിള്ളിൽ വർഗീസിൻ്റെ വയലിൽ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ച ഈ ജഡം തിന്നാൻ കടുവ എത്തിയിരുന്നു. ക്യാമറ ട്രാപ്പിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോൽപ്പെട്ടി 17 എന്ന പത്തു വയസ്സുള്ള ആൺ കടുവ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയ്ക്കായി കൂട് സ്ഥാപിച്ചിട്ടുണ്ട്. അപകട സാധ്യത മുന്നിൽക്കണ്ട് വെടിവെച്ച് കൊല്ലണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്