പനങ്ങാട് ബസ് സ്കൂട്ടറിൽ ഇടിച്ച് ദേശീയപാതക്ക് കുറുകേ മറിഞ്ഞു,ബൈക്ക് യാത്രക്കാരന്‍ അടിയില്‍പെട്ടു

Advertisement

കൊച്ചി:

കൊച്ചി: ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ഒരു മരണം.

ഒട്ടേറെ യാത്രക്കാര്‍ക്ക് പരുക്ക് ഏറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. വൈറ്റില ഭാഗത്തുനിന്നും എത്തിയ കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് മറിഞ്ഞു വീണത് ബൈക്ക് യാത്രികന്റെ ദേഹത്തേക്കാണ്. നാഗാലാന്റ് രജിസ്‌ട്രേഷന്‍ ബസാണ് അപകടത്തില്‍ പെട്ടത്.

വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ലേക് ഷോര്‍ ആശുപത്രിയാണ് മരണം സ്ഥിരീകരിച്ചത്. സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ്, സമീപത്തു നിര്‍ത്തിയിട്ട ബൈക്കിനു മുകളിലേക്കു മറയുകയായിരുന്നു. ബാംഗ്ലൂരില്‍നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

റെഡ് സിഗ്നല്‍ കണ്ടെതിനെ തുടര്‍ന്നാണ് ബസ് സഡണ്‍ ബ്രേക്കിട്ടത്. ഈ സമയം സിഗ്നല്‍ കണ്ട് ഒതുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു ബൈക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിഞ്ഞു. ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമായിരുന്നു ബൈക്ക് യാത്രികനെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ജിജോ മരിച്ചുവെന്നാണ് സൂചന.

സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് കല്ലട ബസ് ആണ് മറിഞ്ഞത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്നാണ് ബസ് വന്നത്. ബസിന്റെ ചില്ല് തകര്‍ത്താണ് ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.