കേണിച്ചിറയിൽ നാല് പശുക്കളെ കൊലപ്പെടുത്തിയ കടുവയെ മയക്ക് വെടിവെച്ചു പിടികൂടും

Advertisement

വയനാട്. കേണിച്ചിറയിൽ നാല് പശുക്കളെ കൊലപ്പെടുത്തിയ കടുവയെ മയക്ക് വെടിവെച്ചു പിടികൂടും. ക്ഷീരകർഷകർക്ക് നഷ്ടപരിഹാര തുക നാളെത്തന്നെ ലഭ്യമാക്കാനും തീരുമാനമായി. ഇതോടെ പശുവിൻറെ ജഡവുമായി നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. വയനാട് സൗത്ത് ഡിവിഷനിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ സ്ഥിരം ഉദ്യോഗസ്ഥരില്ലാത്തതിനെതിരെ രൂക്ഷ വിമർശനമാണ് നാട്ടുകാർ ഉയർത്തിയത്

കേണിച്ചിറയിൽ ഇന്നലെയും ഇന്ന് പുലർച്ചെയുമായി കടുവ കൊന്നത് മൂന്നു പശുക്കളെ. ഇതോടെയാണ് ജനം തെരുവിലിറങ്ങിയത്. പനമരം ബത്തേരി റോഡ് കേണിച്ചിറ സെൻററിൽ ഉപരോധിച്ചു. സൗത്ത് ഡിവിഷനിൽ സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിലും പ്രതിഷേധമുയർന്നു

കടുവയെ മയക്കു വയ്ക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി എ കെ ശശീന്ദ്രൻ. സ്ഥിരം ഡി എഫ് ഓ നിയമനം നാളെ ഉണ്ടാകും

പ്രതിഷേധം തുടരുന്നതിനിടെ
ഡി.എഫ് ഒ ചുമതലയുള്ള പാലക്കാട് എസ് എഫ് പി രഞ്ജിത്തിന്റെ സാന്നിധ്യത്തിൽ സർവകക്ഷി യോഗം ചേർന്നു. നഷ്ടപരിഹാര തുക ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമുണ്ടായി

തീരുമാനമുണ്ടായതോടെ സർവ്വകക്ഷി സമരം
താൽക്കാലികമായി അവസാനിപ്പിച്ചു.
കടുവയെ ട്രാക്ക് ചെയ്യുന്നതിനായി ആർ ആർ ടി സംഘം കേണിച്ചിറയിൽ എത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുവയുടെ ആദ്യ ആക്രമണം ഉണ്ടായത്.