കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിഞ്ഞു ബസ്സിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു. രാവിലെ 10 മണിയോടെ ഇടപ്പള്ളി-അരൂർ ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ബംഗ്ലൂർ-തിരുവനന്തപുരം കല്ലട ബസാണ് അപകടത്തിൽ പെട്ടത്. ബസ് സമീപത്തൂടെ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മറിഞ്ഞത്. പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്.അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർ പാൽ പാണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു.ഇവർ ചികിത്സയിലാണ്. ബസ് റോഡിന് കുറുകെയാണ് മറിഞ്ഞത്.
Home News Breaking News മാടവനയിൽ മറിഞ്ഞ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ