2024 ജൂൺ 24 തിങ്കൾ
BREAKING NEWS
👉കിളിമാനൂർ തട്ടത്തുമലയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. പുലർച്ചെ 2.30നായിരുന്നു തോന്നയ്ക്കലുള്ള പമ്പിലേക്ക് ഇന്ധനവുമായി പോയ ലോറിയാണ് മറിഞ്ഞത്.
👉 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്.ലോക് സഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട
👉 കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ, രണ്ട് പല്ലുകൾ തകർന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മറ്റ് നടപടികൾ
🌴 കേരളീയം 🌴
🙏 സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കും. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ സ്വീകരിക്കും.
🙏പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
🙏 മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര്‍ കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി
🙏ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരമെന്ന് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. ടി പി കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കില്ലെന്നും ജയില്‍ മേധാവി വ്യക്തമാക്കി.
🙏 കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയില്‍ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.
🙏 മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി എസ് എഫ് ഐ ഇന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. അതേസമയം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
🙏 പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
🙏 എറണാകുളത്ത് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ഉടന്‍ തുടങ്ങില്ലെന്നും സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നികത്തിയെടുക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടിവരുമെന്നും ചതുപ്പെടുക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
🙏 ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ചടങ്ങില്‍ ഇരുവരും പരസ്പരം സംസാരിച്ചില്ല. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു.
🙏 പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച് കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം.
🙏 പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന
സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പില്‍. പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമാകാന്‍ യുവ നേതാവ് എത്തുമെന്ന് ഷാഫി
പറമ്പില്‍ പറഞ്ഞു.
🙏 വയനാട് കേണിച്ചിറയില്‍ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവ കൂട്ടിലായി. കടുവയെ കൂട് വെച്ച് പിടികൂടാനായില്ലെങ്കില്‍ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുകയും വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും ചെയ്തിരുന്നു.
🙏 ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെ (28) സേലത്തുനിന്നും കസ്റ്റഡിയിലെടുത്തു.
🙏 വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടില്‍ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകന്‍ ആല്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ക്ലയിസന്‍ ചികിത്സയിലാണ്.
🙏 കൊച്ചി മാടവനയില്‍ ദേശീയപാതയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരിച്ചത്.
🙏 കാസര്‍കോട് സംസ്ഥാനപാതയിലെ കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖാണ് മരിച്ചത്. പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
🇳🇪 ദേശീയം 🇳🇪
🙏 നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് സിബിഐ. കേസിന്റെ അന്വേഷണത്തിനായി സംഘാംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. എന്‍ടിഎ അടക്കം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
🙏 വിവാദമായതിനെ തുടര്‍ന്ന് 1563 പേര്‍ക്കായി വീണ്ടും നടത്തിയ നീറ്റ്-യു.ജി പരീക്ഷയെഴുതിയത് 813 പേര്‍ മാത്രം. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് നല്‍കപ്പെട്ട 1563 പേര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. അതേസമയം നീറ്റ്-യു.ജി. പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്തതായി എന്‍.ടി.എ. അറിയിച്ചു.
🙏 ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ നക്സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടു ജവാന്മാര്‍ക്കു വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടന്‍ചിറ ഫാം ജംക്ഷനില്‍ ആര്‍.വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്.
🙏 രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേര്‍ന്നു. കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങളും, മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തി.
🙏 കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് ആറ് മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. 20 മീറ്റര്‍ നീളത്തിലാണ് മതില്‍ പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്.
🙏 മേഘവിസ്ഫോടന
ത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ അരുണാചല്‍ പ്രദേശില്‍ വന്‍ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തില്‍ രണ്ട് വൈദ്യുത ‘നിലയങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. വീടുകൾ ഒലിച്ചുപോയി.
🙏 ഐസ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ മൂന്നാം ലാന്‍ഡിംഗ് പരീക്ഷണം വിജയകരമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ച് ഇന്നലെ രാവിലെ നടന്ന പരീക്ഷണത്തില്‍ രാവിലെ 7.10 ഓടെ പുഷ്പക് ലാന്‍ഡ് ചെയ്തു.
🏏 കായികം ⚽
🙏 ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 21 റണ്‍സിന്റെ ചരിത്ര വിജയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഫ്ഗാന്റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 19.2 ഓവറില്‍ 127 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
🙏 ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ മറ്റൊരു മത്സരത്തില്‍ അമേരിക്കയെ പത്ത് വിക്കറ്റിന് നിലം പരിശാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 115 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
🙏 ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. സെമി ഫൈനലിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ.
🙏 യൂറോ കപ്പ് ഫുട്ബോളില്‍ ജര്‍മനിയെ സമനിലയിലാക്കി സ്വിറ്റ്സര്‍ലാണ്ട്. ആദ്യപകുതിയിലെ 28-ാം മിനിറ്റില്‍ മുന്നിലെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സമനില ഗോള്‍ നേടാന്‍ ജര്‍മനിക്ക് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു.
🙏മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഹംഗറി ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.
🙏 കോപ്പ അമേരിക്കയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജമൈക്കക്കെതിരെ മെക്സിക്കോക്ക് ഒരു ഗോളിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ അമേരിക്ക ബോളീവിയയെ രണ്ട് ഗോളിനാണ് തകര്‍ത്തത്.