പനങ്ങാട് ബസ്അപകടത്തിൽ ബസ് അമിത വേഗതയിൽ അല്ലായിരുന്നു,ഡ്രൈവർ ക്ഷീണിതൻ,ടയറിനു തേയ്മാനം

Advertisement

കൊച്ചി. പനങ്ങാട് ബസ്അപകടത്തിൽ ബസ് അമിത വേഗതയിൽ അല്ലായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന റിപ്പോർട്ട്‌. ഡ്രൈവർ ക്ഷീണിതൻ ആയിരുന്നെന്നും ബസിന്റെ പിൻവശത്തെ ടയറിനു തേയ്മാനം ഉണ്ടായിരുന്നതായും കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാഞ്ഞതോടെ കല്ലട ബസ് മൈസൂർ വഴിയാണ് യാത്ര ചെയ്തത്. ഇതോടെ ദൂരം ഇരട്ടിയോളം വർധിച്ചു. ക്ഷീണിതനായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പിന് ഡ്രൈവർ പാൽ പാണ്ടി മൊഴിയും നൽകി. ഇതിന് പിന്നാലെയാണ് ബസിൽ പരിശോധന നടത്തിയത്. പ്രത്യക്ഷത്തിൽ നിയമലംഘനങ്ങൾ ഒന്നും കണ്ടെത്തിയില്ല. അതേസമയം, ബസിന്റെ പിൻവശത്തെ ടയറുകൾക്ക് തേയ്മാനം ഉള്ളതായി പരിശോധനയിൽ തെളിഞ്ഞു.
സിഗ്നൽ കണ്ട് ഡ്രൈവർ പെട്ടന്ന് ബ്രേക്ക്
ചവിട്ടിയതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണം. മഴയും അപകടത്തിന്റെ ആക്കം കൂട്ടിയതായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി. തൃപ്പൂണിത്തുറ, എറണാകുളം, MVI മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അപകടത്തിൽ മരിച്ച വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്റെ മൃതദേഹം ജിജോ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം നാട്ടിലേക്ക് കൊണ്ട്പോയി

Advertisement