ഒരു ആശ്ളേഷത്തിനിത്ര പറയാനുണ്ടോ, ബെന്യാമിന്‍പ്രതികരിക്കുന്നു

Advertisement

മുന്‍ ദേവസ്വം-പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ എംപിയെ കെട്ടിപിടിച്ച്‌ ആശ്ലേഷിച്ച ദിവ്യ എസ്.

അയ്യരുടെ ചിത്രം ഒരു കാര്യവുമില്ലാതെ വിവാദമായി. ആദ്യം ഒന്നും പറയാനില്ല നല്ല ചിത്രം എന്ന് പറഞ്ഞവര്‍ പിന്നെ അതില്‍ പലതും കണ്ടതോടെയാണ് സംഭവം ജാതിയും ഉദ്യോഗപ്രഭുത്വവും ഈഗോയും സഹോദര ബന്ധവും ബ്രാഹ്മണിക്കല്‍ നീക്കവും ഒക്കെ ആയിമാറിയത്. ചട്ടപ്രകാരം കെട്ടിപ്പിടിക്കാമോ എന്നുവരെ ചോദിച്ചവരുണ്ട്.പെണ്ണ് കെട്ടിപ്പിടിച്ചാല്‍ കുഴപ്പമില്ല ആണാണെങ്കിലോ എന്ന് കുത്തിത്തിരിപ്പിനു വന്നവരും ുണ്ട്. എന്തായാലും ഒരു ആശ്ളേഷം ചരിത്രമായി.

നടപടിയെ സമൂഹമാധ്യമത്തിലടക്കം നിരവധി പേര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഏതിനും നെഗറ്റീവ് മാത്രം പറയുന്നവര്‍ ആ പോസ്റ്റിലെ ജാതീയത മാത്രം കണ്ടു. അവര്‍ ആ വിഷയത്തില്‍ നെഗറ്റീവ് കമന്റുകളും മോശം പ്രയോഗങ്ങളും ഉപയോഗിച്ചു. അങ്ങനയുണ്ടായ മോശം കമന്റുകള്‍ക്കെതിരായ വളരെ സമചിത്തതയോടെ കെ. രാധാകൃഷ്ണനും ദിവ്യ എസ്. അയ്യരും പ്രതികരിച്ചത്. ദിവ്യ എസ് അയ്യര്‍ തന്നെ ആലിംഗനം ചെയ്തത് സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണന്‍ എം.പി. ഒരു സ്നേഹ പ്രകടനം ഇത്ര ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോ?, ആര്‍ക്കും സ്നേഹിക്കാനും പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്‌നേഹത്തിന് പ്രോട്ടോകോള്‍ ഇല്ലെന്നാണ് ദിവ്യ എസ്. അയ്യര്‍ പ്രതികരിച്ചത്.

അതിനിടെ, ഈ പോസ്റ്റിന് നെഗറ്റീവ് കമന്റിടുന്നവരെ വിമര്‍ശിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരന്‍ ബെന്ന്യാമിന്‍റെ ഫേസ് ബുക്ക് കുറിപ്പും ചര്‍ച്ചയാകുന്നു.. ദിവ്യ എസ്. അയ്യര്‍ ആദ്യമായിട്ടല്ല, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ, ദളിതരെ, തന്റെ ജാതിയില്‍ പെടാത്തവരെ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ, കറുത്തവരെ കെട്ടിപ്പിടിക്കുന്നത്. അതവരുടെ ജീവിത ശൈലിയാണ്. അത്തരത്തില്‍ എത്രയോ ചിത്രങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്. അന്നൊന്നും സല്യൂട്ട് അടിക്കാതെ സഖാവ് കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ചപ്പോള്‍ സല്യൂട്ട് കൊടുത്തത് അതിന് നിറയെ രാഷ്ട്രീയ മാനങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയാണ്. അതറിയാതെ അതിനെ ജാതീയമായി മാത്രം വായിക്കുന്ന വാട്‌സ് ആപ്പ് മാമന്മാര്‍, സ്വന്തം കണ്ണിലെ കോല്‍ എടുത്തിട്ട് ‘പുരോഗമനം’ പറയുന്നതാവും ഉചിതം. ഞാന്‍ സല്യൂട്ട് അടിക്കുന്നത് ദിവ്യ എസ് അയ്യര്‍ക്കല്ല, ദിവ്യ എന്ന എന്റെ കൂട്ടുകാരിക്കാണ്. പുറത്ത് പുരോഗമനവും അകത്ത് ജീര്‍ണ്ണിച്ച ജാതിയും കൊണ്ടു നടക്കുന്നവര്‍ക്ക് അവരെ മനസിലാവില്ല. ആ സല്യൂട്ടിന്റെ അര്‍ത്ഥവും മനസിലാവില്ല.
ഒരിക്കല്‍ കൂടി സല്യൂട്ട് ദിവ്യ…

1 COMMENT

  1. Start camera actioonnnn. അവര് ഒരു ജോലിക്കാരി ആണ്. അതിനു ശമ്പളവും മാസമാസം വാങ്ങുന്നുണ്ട്. പാവങ്ങളെ സഹായിക്കലും ഇതിന്റെ ഭാഗം അല്ലേ പിന്നെ എന്തിനാ cheep publicity

Comments are closed.