ബ്രിട്ടീഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുഫലം വരുന്ന ജൂലൈ അഞ്ചിന് കേരളം ഞെട്ടുമോ

Advertisement

വര്‍ക്കല . മിക്കവാറും ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഒരു മലയാളി സാന്നിധ്യം ഉറപ്പാണ്. ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഒരു മലയാളിയുണ്ട്. തിരുവനന്തപുരം വർക്കല സ്വദേശിയായ എറിക് സുകുമാരനാണ് ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക് നേതൃത്വം നൽകുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് എറിക് സുകുമാരൻ.

650 സീറ്റുകൾ ഉള്ള ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് ഇത് തെരഞ്ഞെടുപ്പ് കാലം. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ആവേശം ശക്തം. വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ ജനവിധി തേടുന്നത് ഈ മണ്ഡലത്തിലാണ്. അതും ബ്രിട്ടനിലെ ഏറ്റവും പ്രധാന പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി.

ലോക ബാങ്കിൻറെ കൺസൾട്ടന്റ് കൂടിയാണ് എറിക് സുകുമാരൻ. ജനിച്ചതും വളർന്നതും ബ്രിട്ടനിലെങ്കിലും അവധിക്കാലങ്ങളിലെ നാട്ടിലേക്കുള്ള വരവ് മുടക്കാറില്ല. വേരുകള്‍ അറുത്ത മലയാളിയല്ല. മലയാളവും നന്നായി സംസാരിക്കും. അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിൻഡ്സെയാണ് ഭാര്യ. ജൂലൈ നാലിന് രാവിലെ 10 മുതൽ 4 വരെയാണ് യുകെ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം

ജൂലൈ നാലിനാണ് തെരഞ്ഞെടുപ്പ്. ബ്രിട്ടീഷ് പാർലമെൻറിൽ ഒരു മലയാളി സാന്നിധ്യം ഉണ്ടാകുമോ എന്ന് ജൂലൈ അഞ്ചിന് ഫലപ്രഖ്യാപന ശേഷം അറിയാം

Advertisement