വാർത്താനോട്ടം

Advertisement

2024 ജൂൺ 25 ചൊവ്വ

BREAKING NEWS

👉കൊച്ചുവേളിയിൽ പ്ലാസ്റ്റിക്ക് റീസൈക്കിളിംഗ് യൂണിറ്റിൽ വൻ തീപിടുത്തം, പുലർച്ചെ 3.50ന് ഉണ്ടായ അഗ്നിബാധ 25 യുണിറ്റ് ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. ടരുകയാണ്.

👉കളീയ്ക്കാവിളയിൽ ക്വാറി ഉടമസ്ഥനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ വയനാട് ജില്ലയിലുമാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 28 -ാം തിയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

🙏 ട്രഷറികളില്‍ നിന്ന് 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ ട്രഷറി വേയ്സ് ആന്റ് മീന്‍സ് പരിധി സംസ്ഥാന ധനകാര്യ വകുപ്പ് ഉയര്‍ത്തി. ധനകാര്യ വകുപ്പ് 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ വേയ്സ് ആന്റ് മീന്‍സ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് മാറി നല്‍കിയിരുന്നത്.

🙏 ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. കോടികള്‍ വകയിരുത്തിയ ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് വിമര്‍ശനം. മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.

🙏 മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യുവും എഎസ്എഫും. സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു അറിയിച്ചു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

🙏 പ്ലസ് വണ്‍ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ നടന്ന കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൊല്ലത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു.

🙏 പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സല്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാത്തതെന്ന് അഫ്സല്‍ പറഞ്ഞു.

🙏 കൊച്ചി മാടവനയിലെ ദേശീയപാതയില്‍ ഇന്നലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേറ്റല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കല്ലട ബസിന്റെ ഡ്രൈവര്‍ പാല്‍പ്പാണ്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി പനങ്ങാട് പൊലീസ്.

🙏 മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.

🙏 തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി മൂന്ന് കുരുന്നുകള്‍ കൂടി എത്തി.

🇳🇪 ദേശീയം 🇳🇪
🙏പതിനെട്ടാം ലോകസഭയില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള 18 എംപിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം എംപി ശശി തരൂര്‍, വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക.

🙏 പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെയാണ്. കൂടാതെ റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടന്‍ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍.

🙏 മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 15 ദിവസത്തില്‍ രാജ്യത്ത് സംഭവിച്ച കാര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി . ട്രെയിന്‍ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്നും മോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും
രാഹുല്‍ പറഞ്ഞു.

🙏 അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്ന് സത്യേന്ദ്രദാസ് പറഞ്ഞു.

🙏 മഴ ശക്തമായതോടെ ജനുവരിയില്‍ തുറന്ന അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളില്‍ ചോര്‍ച്ചയുണ്ടായതില്‍ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്. വെള്ളം ഒഴുകി പോകാന്‍ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താല്‍ ദര്‍ശനം ബുദ്ധിമുട്ട് ആകും എന്നും സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു.

🙏 ബി.ജെ.പിക്ക് ഇനി പിന്തുണയില്ലെന്ന് ബിജു ജനതാദള്‍. രാജ്യസഭയിലുള്ള ഒന്‍പത് അംഗങ്ങളോടും ശക്തമായ പ്രതിപക്ഷമാകാന്‍ ബി.ജെ.ഡി. നേതാവ് നവീന്‍ പട്നായിക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

🙏 പാര്‍ട്ടി പ്രവര്‍ത്തകനായ 27കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ് എം.എല്‍.സി.യും പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനുമായ സൂരജ് രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

കായികം 🏏

🙏 ടി20 ലോകകപ്പ് ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍.

🙏 ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഓസീസിനെ 24 റണ്‍സിന് കീഴടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

🙏 യൂറോ കപ്പ് ഫുട്ബോളിലെ അടിമുടി ആവേശം നിറഞ്ഞ ഇറ്റലി ക്രൊയേഷ്യ മത്സരം സമനിലയിലായി. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 55-ാം മിനിറ്റില്‍ മുന്നിലെത്തിയ ക്രൊയേഷ്യയെ 98-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് ഇറ്റലി സമനില പിടിച്ച് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.

🙏 മറ്റൊരു മത്സരത്തില്‍ അല്‍ബേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് സ്‌പെയിന്‍ അപരാജിത കുതിപ്പ് തുടരുകയാണ്. ക്രൊയേഷ്യയക്കെതിരെയും ഇറ്റലിക്കെതിരെയും ജയം നേടി സ്‌പെയിന്‍ നേരത്തേ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.

🙏 കോപ്പ അമേരിക്കയില്‍ ഇന്ന് ബ്രസീലിറങ്ങുന്നു. കോസ്റ്റാറിക്കയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് മത്സരം.

Advertisement