കോട്ടയം. തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്കെതിരെ തോമസ് ചാഴികാടൻ ഉനയിച്ച വിമർശനം കേരള കോൺഗ്രസ് എൽഡിഎഫിൽ ഉന്നയിച്ചേക്കില്ല.രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തിലാണ് കേരള കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് തോൽവി കൂട്ടത്തരവാദിത്വം ആണെന്നും മുഖ്യമന്ത്രിയെ വിമർശിക്കേണ്ടെന്നും ജോസ് കെ മാണി തന്നെ സ്റ്റിയറിങ് കമ്മിറ്റിയിൽ പറഞ്ഞു.
കഴിഞ്ഞദിവസം ചേർന്ന സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ മുഖ്യമന്ത്രിയെ വിമർശിച്ചത്. തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ ആണെന്നായിരുന്നു വിമർശനം. എന്നാൽ . കേരളത്തിൽ യുഡിഎഫിനുണ്ടായ മുന്നേറ്റം നിഷ്പക്ഷ വോട്ടുകൾ ഇടതുമുന്നണിയിൽ നിന്നും പോയതാണെന്നും . അതിൻറെ ഉത്തരവാദിത്വം മുന്നണിയിലുള്ള എല്ലാവർക്കും ഉണ്ടെന്നുമാണ് കേരള കോൺഗ്രസ് നേതൃത്വം പറയുന്നത്. മുഖ്യമന്ത്രിയെ മാത്രം അക്കാര്യത്തിൽ പഠിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി തന്നെ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ഇതേ തുടർന്നാണ് എൽഡിഎഫിൽ വിഷയം ഉന്നയിക്കേണ്ട എന്ന് തീരുമാനം കേരള കോൺഗ്രസ് എം സ്വീകരിച്ചത്
ലോക്സഭയിൽ തോൽവി ഉണ്ടായിട്ടും രാജ്യസഭാ സീറ്റ് നൽകിയത് വലിയ വിട്ടുവീഴ്ചയായി തന്നെയാണ് കേരള കോൺഗ്രസ് കാണുന്നത്. ആയതിനാൽ സിപിഎമ്മിനെ കടന്നാക്രമിക്കേണ്ടതില്ല എന്ന് തന്നെയാണ് നിലപാട്. തോൽവിയെ കുറിച്ച് പഠിക്കുമെന്ന് ജോസ് കെ മാണി തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പറഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതും ഉണ്ടായിട്ടില്ല എന്നാണ് വിവരം.