അങ്കണവാടി കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

Advertisement

ഇടുക്കി. അടിമാലി കല്ലാറിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് മെറീന എന്ന നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണം. 20 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അധ്യാപികയ്ക്കും പരിക്കേറ്റു.

ഉച്ചഭക്ഷണത്തിനുശേഷം മൂന്നാം നിലയിലുള്ള അങ്കണവാടിയുടെ വരാന്തയിലൂടെ നടക്കുമ്പോഴാണ് അപകടം. കാൽവഴുതി കൈവരികൾക്കിടയിലൂടെ 20 അടി താഴ്ചയിലുള്ള ഓടയിലേക്ക് കുട്ടി വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അധ്യാപിക പ്രീതിയുടെ കാൽ ഒടിഞ്ഞു. അംഗനവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്നാണ് ആരോപണം.

കല്ലാർ സ്വദേശി ആൻ്റോയുടെ മകളാണ് മെറീന. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി 2018ലെ പ്രണയത്തിൽ വെള്ളം കയറിയതോടെയാണ് മൂന്നാം നിലയിലേക്ക് മാറ്റിയത്. സുരക്ഷിതമായ കൈവരികൾ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

Advertisement