ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷം

Advertisement

തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ.
പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ നോട്ടീസ് നൽകിയെങ്കിലും
സ്പീക്കർ പരിഗണിച്ചില്ല.ഇതോടെ പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.പ്രതികള്‍ക്ക് ഇളവ് നല്‍കരുതെന്നാവശ്യപ്പെട്ട് കെകെ രമ ഗവർണർക്ക് കത്ത് നല്‍കും.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാൽ സർക്കാർ അങ്ങനെ ഒരു നീക്കമേ നടത്തുന്നില്ലാന്നായിരുന്നു സ്പീക്കറുടെ മറുപടി.അതിനാൽ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നൽകാൻ കഴിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ

സർക്കാർ പറയേണ്ടത് സ്പീക്കർ പറഞ്ഞത് അനൗചിത്യതമാണെന്ന് പ്രതിപക്ഷ നേതാവ്.സ്പീക്കർ വഴങ്ങാതായതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി സഭ നടപടികള്‍ സ്തംഭിപ്പിച്ചു.ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ വേണ്ടി 2022ൽ പഴയ സർക്കാർ ഉത്തരവ് തിരുത്തിയെന്നും, പ്രതികളെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഭയമാണെന്നും പ്രതിപക്ഷ നേതാവ്

ഉന്നതതല ഗൂഢാലോചന പുറത്തുവരുന്ന ഭയം കൊണ്ടാണ് സർക്കാർ പ്രതികൾക്ക് ഇളവ് നൽകാൻ നീക്കം നടത്തുന്നതെന്ന് കെ കെ രമആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ട ഉപധനാഭ്യർഥന വേഗത്തിൽ പാസ്സാക്കി
സഭ പിരിഞ്ഞു.

Advertisement