തിരുവനന്തപുരം. കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം കൂടുതല്‍ വിവരങ്ങള്‍പുറത്ത്. പണത്തിനുവേണ്ടി ചിലര്‍ ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. പത്തുലക്ഷം രൂപയുമായി വീട്ടില്‍നിന്നും കോയമ്പത്തൂരിന് പോയതായാണ് വീട്ടുകാര്‍ പറയുന്നത് പണം കാണാനില്ല.
അതെ സമയം ദീപുവിന്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം അറിയിച്ചത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ദീപു മലയിന്‍കീഴിലെ വീട്ടില്‍ നിന്നും പണവുമായി യാത്രതിരിച്ചത്. ഇന്നലെ രാത്രി 11.45നാണ് കളിയിക്കാവിളയില്‍ വച്ച് മൃതദേഹം കണ്ടെത്തിയത്.
എസ്.ദീപുവിനെ ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കാര്‍ ഡിക്കി തുറന്ന നിലയിലായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ഒരു ചലനവൈകല്യമുള്ള ആളാണെന്ന സൂചനയുമുണ്ട്.