ഇടുക്കി: കനത്ത മഴയിൽ മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട്ടമ്മ മരിച്ചു.എം ജി കോളനിയിലെ മാല എന്ന വീട്ടമ്മയമ്മയാണ് മരിച്ചത്.
വൈകിട്ട് 5 മണിയോടെയായിരുന്നു വീടിന് സമീപത്തെ കുന്ന് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടിനുളളിൽ ഒരാൾ കുടുങ്ങിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും,പോലീസും ചേർന്ന് മണ്ണ് മാറ്റിയപ്പോഴാണ് വീട്ടമ്മയെ കണ്ടെത്തിയത്. ഇടുക്കിയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി.
Home News Breaking News മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം