കളിയിക്കാവിളയിൽ ക്രഷർ ഉടമയുടെ കൊലപാതകം: കാരണം തേടി പോലീസ്

Advertisement

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പണം തട്ടാനുള്ള ശ്രമത്തിലെന്ന് നിഗമനം. കേസിൽപ്രതി മലയം സ്വദേശി അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാൾ വേറെയും കൊലക്കേസിലെ പ്രതിയാണ്. ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതായിരുന്നു ദീപു.ജെ സി ബി വാങ്ങി അറ്റകുറ്റപണികൾ നടത്തി മറിച്ച് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പണവുമായി പോയത്. കാറിൽ നിന്ന് പണവും മൊബൈൽ ഫോണും നഷ്ടമായിരുന്നു.
കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത് മിനിഞ്ഞാന്ന് രാത്രിയിലാണ്. കിളിയിക്കാവിള പോലീസ് സ്‌റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല.

പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി നൽകിയിരുന്നു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അന്വേഷണം തുടരുകയാണ്.