കാസറഗോഡ്. കേന്ദ്രീകരിച്ചുള്ള ഹണിട്രാപ്പിൽ പ്രതി ശ്രുതി ചന്ദ്രശേഖരൻ തട്ടിപ്പിനായി രാഷ്ട്രീയ നേതാക്കളുടെ പേരും ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ ,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി അടുത്ത ബന്ധമെന്ന് ശ്രുതി ചന്ദ്രശേഖരൻ യുവാവിനെ വിശ്വസിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
പോലീസുകാർ ഉൾപ്പെടെ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ശ്രുതി ചന്ദ്രശേഖരൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പേരിലും തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാക്കുന്നതാണ് ശബ്ദരേഖ.
ശ്രുതിയ്ക്കെതിരെ കേസെടുക്കാതിരിക്കാൻ ജില്ലാ സെക്രട്ടറി മുഖേന പോലീസ് സ്റ്റേഷനിൽ എം വി ഗോവിന്ദൻ സമ്മർദ്ദം ചെലുത്തിയെന്നും ഇരയായ യുവാവിനെ വിശ്വസിപ്പിക്കാൻ യുവതി ശ്രമിക്കുന്നുണ്ട്…. തനിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പേരെ വലയിലാക്കാനായിരുന്നു ശ്രുതിയുടെ ശ്രമം.
ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ശ്രുതി ചന്ദ്രശേഖരനെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നുണ്ട്. വ്യാപകമായി തട്ടിപ്പ് നടത്തിയ ശ്രുതിയ്ക്കെതിരെ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്…കാസറഗോഡ് സ്വദേശിയിൽ നിന്ന് പത്ത് പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് കേസ്… ഒളിവിൽ കഴിയുന്ന ശ്രുതിയ്ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി….