ഓകെ റൈറ്റ്,ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും സിഐടിയു അനുകൂലമാറ്റം

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം. സി ഐ ടി യു വിന്റെ ആവശ്യം പരിഗണിച്ചാണ് ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമാക്കി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. ഇളവ് അനുവദിച്ച സാഹചര്യത്തിൽ സി ഐ ടി യു നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. അതേ സമയം കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും ഗതാഗതവകുപ്പ് മാറ്റം വരുത്തി.3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം അവസാനിപ്പിച്ചു.

അതേ സമയം കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് തുടക്കമായി.കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിൽ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു.കെഎസ്ആർടിസി കണ്ടെത്തിയ 23 സ്ഥലങ്ങളിൽ 11 കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്കൂൾ സജ്ജമാക്കിയിട്ടുണ്ട്.

ഹെവി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ലൈസൻസിന് 9000 രൂപയും ഇരുചക്രവാഹനത്തിന് 3500 രൂപയുമാണ് ഫീസ്. കാറിനും ബൈക്കിനും കൂടി 11000 രൂപ നൽകിയാൽ മതി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഹെവി ലൈസൻസ് ഫീസിൽ ഇളവ് ലഭിക്കും. പട്ടിക വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകും. സ്ത്രീക്കും പുരുഷനും പ്രത്യേക ഫീസ് നിരക്കില്ല.ടെസ്റ്റിൽ ഒരിക്കൽ പരാജയപ്പെട്ടാൽ റീ ടെസ്റ്റിന് ഫീസ് ഈടാക്കില്ലെന്നതും കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്റെ പ്രത്യേകതയാണ് .

Advertisement