വാർത്താനോട്ടം

Advertisement

2024 ജൂൺ 27 വ്യാഴം

BREAKING NEWS

👉 കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് നാട്ടുകാർ റോഡ് ഉപരോധിച്ചു. പോലീസുമായി സംഘർഷം

👉കളീയ്ക്കാവിളയിൽ ക്വാറി ഉടമ കൊല്ലപ്പെട്ടതിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് നിഗമനം

👉 ചലച്ചിത്ര നടൻ സിദ്ദിഖിൻ്റെ മൂത്ത മകൻ റാഷിൻ സിദ്ധിഖ് ( 37 ) നിര്യാതനായി

👉കാസർകോട് കുറ്റിക്കോലിൽ ഗുഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ പാലത്തിൽ നിന്ന് തോട്ടിൽ വീണു. യാത്രാക്കാരായ രണ്ട് പേരെ നാട്ടുകാർ രക്ഷിച്ചു.

🌴കേരളീയം 🌴

🙏 കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ആലപ്പുഴ ആറാട്ടുവഴിയില്‍ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്.

🙏ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

🙏 മഴ ശക്തമാകുന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം.

🙏 നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി . എം വിജിനാണ് നീറ്റ് പരീക്ഷയെ സംബന്ധിച്ച വിഷയം അവതരിപ്പിച്ചത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയില്‍ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു.

🙏 സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട്
വര്‍ഷത്തേക്കായിരുന്നു നിയമനം നിശ്ചയിച്ചത്.

🙏 ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും. 900 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് ഇന്ന് മുതല്‍ നല്‍കുന്നത്.

🙏 സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം. ജൂണ്‍ 28-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ജൂലൈ 1-നുള്ള തിരിച്ചുള്ള യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്നും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം – കാരക്കല്‍ എക്സ്പ്രസ് നാഗപട്ടണത്ത് സര്‍വീസ്
അവസാനിപ്പിക്കും.

🙏 കെ.എസ്.ആര്‍.ടി.സി
യ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ . ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് പറയുന്നു.

🙏 തീയേറ്റര്‍ ഉപേക്ഷിച്ച പ്രേക്ഷകരെ തിരികെ കൊണ്ടുവന്നതുപോലെ കെ.എസ്.ആര്‍.ടി.സി.യിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍.

🙏 ലൈംഗിക അതിക്രമ കേസില്‍, കൊല്ലത്തെ ഇ. ഷാനവാസ്ഖാന്റെ അറസ്റ്റ് വൈകുന്നതിനെതിരെ വനിത അവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

🙏 വയനാട് തലപ്പുഴയില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മാവോയിസ്റ്റുകളെ പ്രതിചേര്‍ത്ത് എഫ്ഐആര്‍. യുഎപിഎ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ബോംബ് സ്ഥാപിച്ചത് റോന്ത് ചുറ്റാന്‍ എത്തുന്ന തണ്ടര്‍ബോള്‍ട്ടിനെ അപായപെടുത്താനാണെന്നും എഫ്ഐആറില്‍ പറയുന്നു.

🙏പാലക്കാട് കിഴക്കഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പത്തു വര്‍ഷം തടവ് വിധിച്ച് കോടതി. വിചാരണയ്ക്ക് ശേഷം 2പ്രതികളെ ?വെറുതെ വിട്ട കോടതി മറ്റു ആറുപേര്‍ക്കും പത്തു വര്‍ഷം തടവ് വിധിക്കുകയായിരുന്നു.

🙏 ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് മാറഞ്ചേരി സ്വദേശി അലിഖാന്‍ (62) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. ബെര്‍ത്തിന്റെ ചങ്ങല ശരിയായി ഇടാതെ ഇരുന്നതാണ് അപകടകാരണമെന്നും ബെര്‍ത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കി.

🙏 ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. അഞ്ചുപേര്‍ക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

🙏 പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. രാജ്യത്തെ ജനങ്ങളെ മികച്ചതായി സേവിക്കാനാകട്ടെയെന്നും വിജയ് ആശംസിച്ചു.

🙏 ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സിയാവുര്‍ റഹ്‌മാന്‍ എന്നയാളാണ് പരാതി നല്‍കിയത്.

🙏 കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ 61 ആയി . ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് ഇന്നലെ മരിച്ചത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്.

🙏 ലൈംഗികതിക്രമ കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്.

🙏 പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ച ഹൈദരാബാദില്‍ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയെ ലോക്സഭയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുന്നില്‍ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ.

🙏 കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ കൂടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീരശൈവ-ലിംഗായത്ത്, എസ്സി/എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ചില മന്ത്രിമാര്‍ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്.

🙏 ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

🏏 കായികം

🙏 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയുമായി ഏറ്റുമുട്ടും. മെയ് 29 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട്
മണിക്കാണ് ഫൈനല്‍.

🙏 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഓസ്ട്രേലിയക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്നാണ് ഇന്‍സമാം ആരോപിച്ചത്.

🙏 യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന സ്ലൊവാക്യ – റൊമാനിയ മത്സരം സമനിലയില്‍. ഇരു ടീമും ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്.

🙏ഗ്രൂപ്പ് ഇയിലെ
ബെല്‍ജിയം – യുക്രൈന്‍ മത്സരം ഗോള്‍ രഹിത സമനിലയിലായതോടെ പ്രീക്വാര്‍ട്ടര്‍ കാണാതെ യുക്രൈന്‍ പുറത്തായി. ഗ്രൂപ്പില്‍നിന്ന് ഒന്നാമതായി റൊമാനിയയും രണ്ടാമതായി ബെല്‍ജിയവും മൂന്നാമതായി സ്ലൊവാക്യയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

🙏 യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി പ്രീക്വാര്‍ട്ടറിലെത്തി.

🙏ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ യൂറോ കപ്പിന് ആദ്യമായി വന്ന ജോര്‍ജിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരേ ചരിത്ര വിജയം നേടി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജോര്‍ജിയയുടെ ജയം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here