കൊല്ലം. മത്സ്യബന്ധനത്തിനിടെ വള്ളം തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് കോസ്റ്റല്‍ പൊലീസോ ആലപ്പാട്ടെ മല്‍സ്യത്തൊഴിലാളികളോ. വാര്‍ത്തകളില്‍ വന്നത് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയെന്ന് പക്ഷേ സത്യമെന്താണ്, ഒരു ഫേസ് ബുക്ക് പോസ്റ്റ് സത്യം പറയും.
തമിഴ്നാട് തേങ്ങാപട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിൽനിന്നുള്ള 7 മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോയത്
95% മുങ്ങിയ ബോട്ടിൽ നിന്നും 7 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് ആലപ്പാട് സ്വാദേശി സുനിൽരാജും സഹ പ്രവർത്തകരും
സുനിൽരാജ് ഫേസ് ബുക്കില്‍ എഴുതിയ എഴുതിയ കുറിപ്പ്:
ഇന്നലെ സന്ധ്യക്ക് ഒരു 6 മണിക്ക് മറൈൻ പോലീസിലെ അജീഷ് സാറിന്റെ ഒരു വിളി… സുനിലേ…എയർപോർട്പോലെ 20ഫാതം വെള്ളത്തിൽ ഒരു വള്ളം മുങ്ങിക്കൊണ്ടിരിക്കുന്നു അതിൽ തമിഴ്നാട് കാരായ 7 തൊഴിലാളികൾ ഉണ്ട് രക്ഷപ്പെടുത്തണം മാറ്റൊന്നും ചിന്തിച്ചില്ല (കാറ്റ്… മഴ.. ഇതൊക്കെ നമ്മൾ എത്ര കണ്ടതാ ).. ചങ്ക് സഹോ… ഉപരജിനോട് ചോദിച്ചു എന്താ മോനെ….. ഓക്കേ അണ്ണാ നടത്തിക്കോ….അത് എഞ്ചിൻ നടത്താൻ ഉള്ള ഒരു സിഗ്നൽ ആണ്… പിന്നെ ഒരു പറപ്പിക്കൽ ആയിരുന്നു… ഏകദേശം 45മിന്നിറ്റ് കൊണ്ട് 10നോട്ടിക്കൽ ഓടി വള്ളത്തിന് അരികിൽ എത്തി 95%വെള്ളം കയറിയ നിലയിൽ വള്ളം.. ദൈവമേ എന്ത് ചെയ്യും…പുറകിൽ നിന്നും ഒരു വിളി… അണ്ണാ വള്ളത്തിലെ പണിക്കാരെ എല്ലാം ബോട്ടിൽ കേറ്റാം… ഓ ശരി മോനെ… എന്ന് ഞാൻ പറഞ്ഞു തിരുന്നതിന് മുന്നേ റോപ്പുമായി വെള്ളത്തിൽ ചാടി നീന്തി വള്ളത്തിൽ കയറി രാജപ്പൻ…. വള്ളം വലിച്ചു ബോട്ടിൽ അടുപ്പിക്കുന്നു… സെക്കന്റുകൾ… 7പണിക്കാരെയും ബോട്ടിൽ കയറ്റുന്നു… ബോട്ട് തിരിക്കുന്നു…. തമ്പി…. എന്നുള്ള ഒരു നീട്ടി വിളി… പ്രായം ആയ ഒരു ആൾ… തൊഴു കയ്യോടെ നിൽക്കുന്നു… വള്ളം കൂടെ ഒന്ന് കരക്ക് എത്തിക്കണം… ആ ദയനീയ ഭാവം… ഓ… രാജേ….. വിളികേൾക്കേണ്ട താമസം.. റോപ്പും ആയി വീണ്ടും വെള്ളത്തിലേക്കു… സഹായത്തിനു… പനിഅടിമ… യൂജിൻ… ജമാൽ… വള്ളവും കെട്ടി കരയിലേക്ക്.. വിഴിഞ്ഞം ഹാർബറിലേക്ക്…
..ഇനി 3നോട്ടിക്കൽ.. ദൂരം ഉള്ളു കരയിലേക്ക്.. രാത്രി 11മണി.. അവിചാരിതമായി വീശി അടിച്ച കാറ്റിലും പേമാരിയിലും പെട്ട് ബോട്ടും വള്ളവും ആയി കെട്ടിയിരുന്ന 2റോപ്പും പൊട്ടി.. ബോട്ട് കയ്യിൽ നിന്നും വഴുതി അദാനി അളിയന്റെ പുലിമുട്ടിനു നേരെ… (കപ്പൽ ഇടിച്ചു തകർന്ന അമേരിക്കയിലെ പാലം മനസിലേക്ക് ഓടി എത്തി )എന്റെ ദേവിയെ… എന്ന് ഉറക്കെ വിളിച്ചുകൊണ്ടു ഫുൾ സ്പീഡിൽ ചിക്കാർ പിടിച്ചു കറക്കി ബോട്ട് വരുതിയിൽ ആക്കി… കനത്ത മഴയിൽ വള്ളം കാണാൻ ഇല്ല… .. എന്താ ചെയ്യും… മറൈൻ എൻഫോസ്‌മെന്റ് വിംഗ്… അനിൽ സാറിനെ വിളിച്ചു കാര്യം പറഞ്ഞു… ഓക്കേ സുനിൽ. ആളുകൾ സേഫ് ആണോ… എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ… വള്ളം നോക്കണ്ട ആളെ കരക്ക് എത്തിക്ക്… വള്ളം കളഞ്ഞിട്ട് വരാൻ മനസ് അനുവദിക്കുന്നില്ല… ഒരു പയ്യന്റെ അവസ്ഥ വളരെ മോശം… സാറിന്റെ പറച്ചിലും… മനസില്ലമനസോടെ കരയിലേക്ക്… 12മണിയോടെ കരക്ക് എത്തി അവരെ ഹോസ്പിറ്റലിൽ ആക്കി… കിടന്നിട്ടു ഉറക്കം വരുന്നില്ല…. ബോട്ടും വള്ളവും ആയി കെട്ടിയ റോപ്പ് പൊട്ടുന്നത് തന്നെ മനസ്സിൽ… എപ്പോഴും ഒന്ന് മയങ്ങിയ… എന്നെ ഉണർത്തിയത് SI. ദിപു സാറിന്റെ കാൾ ആണ്… സുനിലേ… വള്ളം പൂവർ പോലെ 5.F.വെള്ളത്തിൽ കിടപ്പുണ്ട്… പിന്നെ ഒന്നും ചിന്തിച്ചില്ല… 5. മറൈൻ ഗാർഡ്.മാരെയും കൂട്ടി.. തള്ളി ഒരു വെപ്പ്..ഒരു പറപ്പിക്കൽ…9മണിയോടെ വള്ളം കണ്ടെത്തുന്നു.. നല്ല ചെല്ലം പോലെ വള്ളവും ബോട്ടും തമ്മിൽ കെട്ടുന്നു തിരിച്ചു വിഴിഞ്ഞത്തേക്ക്.. കടലമ്മയും കാറ്റും എനിക്കു എതിര് നിന്നതോടെ… 7മണിക്കൂർ എടുത്ത് കരക്ക് എത്താൻ വാർഫിൽ കൊണ്ട് വന്ന് വള്ളം നീരോടി കരായ ഉടമകൾക്ക് കൈ മാറി 💝💝
പുറത്തുവന്ന വാര്‍ത്തയിലൊന്നും ആലപ്പാട്ടെ മല്‍സ്യത്തൊഴിലാളികളുടെ കാര്യം ആരും പറഞ്ഞില്ല, അപ്പോള്‍ പറ ആരാ തൊഴിലാളികളെയും വള്ളത്തെയും രക്ഷപ്പെടുത്തിയത് PICTURE COURTESY .
. KARUNAGAPPALLY LIVE, FB