തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന 3 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശ്രമം നടത്തിയെന്ന പരാതിയിൽ 3 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.വിഷയം സബ്മിഷനായി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇവരെ സസ്പെൻറ് ചെയ്ത് ഉത്തരവിറക്കിയത്.കെ.എ എസ് ശ്രീജിത്ത്, ബി.ജി അരുൺ, ഒ വി രഘുനാഥ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്.
Home News Breaking News ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ്;കണ്ണൂരിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ