2024 ജൂൺ 28 വെള്ളി
BREAKING NEWS
👉 ഡെൽഹിയിൽ കനത്ത മഴ തുടരുന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൻ്റെ മേൽക്കൂര തകർന്നു വീണ് ഒരാള്‍ മരിച്ചു. 8 പേർക്ക് പരിക്ക്.
👉 ഡെൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൻ്റെ മേൽക്കുര തകർന്ന സംഭവം നിരവധി വിമാനങ്ങൾ റദ്ദ് ചെയ്യ്തു.
👉 കർണാടകയിലെ ഹാവേരി ജില്ലയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് 13 പേർ മരിച്ചു. ഇമ്മിഹട്ടി സ്വദേശികളാണ് മരിച്ചവർ. പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.
👉കോട്ടയത്തും ആലപ്പുഴയിലെ നാല് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
👉ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
👉ഫൈനലിലേക്ക് രാജകീയമായി ഇന്ത്യ; മുത്തമിടുമോ ലോക കിരീടത്തിൽ
👉ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾ സുപ്രീം കോടതിയിലേക്ക്, ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യം
👉മണ്ണന്തലയിൽ മൂന്ന് വയസ്സുകാരൻ്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ ചായ ഒഴിച്ചു പൊള്ളിച്ചു. കുട്ടിയെ എസ് എ റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
👉 കടലാക്രമണം: എടവനക്കാട് പഞ്ചായത്തിൽ നാട്ടുകാർ ഹർത്താൽ നടത്തുന്നു.
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുക. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
🙏 എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിടേണ്ടിവന്ന പരാജയം സമ്മതിക്കുന്നു .
🙏 ടൂറിസ്റ്റ് ബസുകള്‍ക്കുളള ടാക്സ് വര്‍ദ്ധിപ്പിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് 4000 രൂപ ടാക്സ് വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ ശബരിമല സീസണാണ് വരുന്നത്, അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
🙏 ക്രിസ്തീയ സഭ നേതാക്കള്‍ക്ക് കേരള ഹൗസില്‍ അത്താഴ വിരുന്നൊരുക്കി കെവി തോമസ്. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയസ്, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ഉള്‍പ്പെടെയുള്ളവരാണ് വിരുന്നില്‍ പങ്കെടുക്കുന്നത്. സിപിഎം പിബി അംഗം എംഎ ബേബിയും വിരുന്നില്‍ പങ്കെടുത്തു.
🙏 12000 കോടിയോളം രൂപയുടെ പദ്ധതി മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മന്ത്രി സജി ചെറിയാന്‍. നിയമസഭയില്‍ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
🙏 യാക്കോബായ ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ പള്ളികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.
🙏 സംസ്ഥാനത്തെ ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചെന്ന് മന്ത്രി കെ രാജന്‍. ജൂലൈ ഒന്ന് മുതല്‍ 71 കേന്ദ്രങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചാകും ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കുക. ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കാനായി പുതിയ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ കൂടുതലായി നിയോഗിച്ചെന്നും മന്ത്രി വിവരിച്ചു.
🇳🇪 ദേശീയം 🇳🇪
🙏 എഴുപത് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സൂചന നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. വഴിയോര കച്ചവടക്കാര്‍ക്കു വായ്പ നല്‍കുന്ന പിഎം-സ്വാനിധി പദ്ധതി ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലുള്ളവര്‍ക്കും ലഭ്യമാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
🙏 നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിഷയം ഇന്ന് ലോക്സഭയില്‍ ഉന്നയിക്കും.
🙏 നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ പാറ്റ്നയില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്.
🙏 ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിഐഡി. ബെംഗളുരുവിലെ പോക്സോ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്.
🙏 അടിയന്തരാവസ്ഥ വിഷയത്തില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്പീക്കര്‍ ഓം ബിര്‍ളയുമായുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് രാഹുല്‍ കടുത്ത പ്രതിഷേധം വ്യക്തമാക്കിയത്.
🙏 ഹരിയാണയില്‍ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് ജനനായക് ജനതാ പാര്‍ട്ടി .
🏏 കായികം ⚽
🙏 ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ടീം ഇന്ത്യ.
🙏മഴ പലതവണമുടക്കിയ രണ്ടാം സെമി ഫൈനലില്‍ 57 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
🙏മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 16.4 ഓവറില്‍ 103 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു.
🙏നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
🙏 യൂറോ കപ്പില്‍ ഇന്ന് മത്സരങ്ങളില്ല. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.