നടുക്കം,കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

Advertisement

കോഴിക്കോട് .വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.


കഴിഞ്ഞ തിങ്കളാഴ്ചയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി 12 കാരനെ, ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധചികിത്സ ഉറപ്പാക്കിയതോടൊപ്പം കുട്ടിയുടെ സ്രവം പുതുച്ചേരിയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം എന്ന് സ്ഥിരീകരിച്ചത്. നാട്ടിലെ പൊതു കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്ന് രോഗബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.  നഗരസഭയുടെ നേതൃത്വത്തിൽ കുളം ശുചീകരിക്കുകയും ഇവിടേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. കുളത്തിൽ കുളിച്ചവരുടെ വിവരങ്ങളും ആരോഗ്യപ്രവർത്തകർ ശേഖരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 12 ന് മരിച്ച കണ്ണൂർ സ്വദേശിയായ പെൺകുട്ടിക്കും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.