കൊച്ചി.ആയിരക്കണക്കിന് വ്യാജ വിദേശ ബ്രാൻഡ് വച്ചുകൾ പിടികൂടി,അന്വേഷണം ഊർജിതമാക്കി പോലീസും കസ്റ്റംസും.
ചൈനയില്‍ അനധികൃതമായി സാധനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്ന കള്ളക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 9000 വാച്ചുകളാണ് ഇന്നലെ കൊച്ചി മലപ്പുറം എന്നിവിടങ്ങളിൽ നിന്നും
പിടികൂടിയത്.
ചൈനയില്‍ നിര്‍മിച്ച വ്യാജ വാച്ചുകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നതായി കസ്റ്റംസിനും പോലീസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരൂരിലെയും കൊച്ചി ബ്രോഡ്‌വേയിലെയും കടകളില്‍ ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്. ബ്രാന്‍ഡ് വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന 9,000ത്തിലധികം വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു.
10,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപയ്ക്കു വരെയാണ് വാച്ചുകള്‍ വിറ്റിരുന്നത്. വാച്ചുകളുടെ ശാസ്ത്രീയ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. വാച്ചുകൾക്ക് പുറമേ വ്യാജ കൂളിംഗ് ക്ലാസുകളും പിടികൂടി.
കൊച്ചി മലപ്പുറം ജില്ലകളിലെ കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊച്ചി സെൻട്രൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്