പഞ്ചായത്തംഗം റോഡരികിൽ മാലിന്യം തള്ളിയ സംഭവം; എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

Advertisement

മാലിന്യ പായ്ക്കറ്റ് സ്‌കൂട്ടറിൽ കൊണ്ടുവന്ന് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടിയെടുത്തതെന്ന് ഹൈക്കോടതി. എടുത്ത നടപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13ാം വാർഡ് അംഗവും സിപിഎം നേതാവുമായ പി എസ് സുധാകരനാണ് മാലിന്യം വഴിയരികിൽ ഉപേക്ഷിച്ചത്

സ്‌കൂട്ടറിൽ കൊണ്ടുവന്ന മാലിന്യ പായ്ക്കറ്റ് കാല് കൊണ്ട് റോഡരികിൽ ഇയാൾ തട്ടിയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യവും പരാമർശിച്ചത്

എന്നാൽ സ്പീഡിൽ പോകുമ്പോൾ താഴെ പോകാൻ ശ്രമിച്ച പായ്ക്കറ്റ് കാല് കൊണ്ട് പൊക്കി നേരെ വെക്കാൻ ശ്രമിക്കുന്ന രംഗമാണ് തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തതെന്ന് സുധാകരൻ വിശദീകരിച്ചിരുന്നു.