മനുതോമസിന്‍റെ വെളിപ്പെടുത്തലിനിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്

Advertisement

കണ്ണൂർ. പാര്‍ട്ടിയെ ആട്ടി ഉലച്ച സ്വര്‍ണക്വട്ടേഷന്‍ വെളിപ്പെടുത്തലിന് പിന്നാലെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയാണ് യോഗം. സംസ്ഥാന സമിതിയംഗം പി ജയരാജനും യോഗത്തിൽ പങ്കെടുക്കും. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിവാദം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. അതേസമയം സിപിഎം നേതാക്കളുടെ സ്വർണക്കടത്ത് കൊട്ടേഷൻ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധവും ഇന്ന് നടക്കും. കണ്ണൂർ കളക്ടറേറ്റ് മുന്നിലാണ് കോൺഗ്രസ് ധർണ്ണ. മനു തോമസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോൺഗ്രസ് ആവശ്യപ്പെടുന്നു.