അമീബിക് മസ്തിഷ്ക ജ്വരം ,കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Advertisement

കോഴിക്കോട്. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 12 വയസുകാരൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അഞ്ചുദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ തുടരുകയാണ് കുട്ടി. രോഗത്തിന് കൃത്യമായ മരുന്നില്ലാത്തതാണ് വെല്ലുവിളി. ഈ മാസം 16ന് ഫറൂഖ് കോളേജ് അച്ചൻകുളത്തിൽ കുളിച്ചപ്പോഴാണ് അണുബാധ ഉണ്ടായിയെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നാമത്തെ ആൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.