കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Advertisement

തിരുവനന്തപുരം . കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് സ്വദേശി ബെനാൻസിൻ്റെയും ആൻസിയുടെയും മകൻ അജിത് ബെനാൻസ്  ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ  കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം.പൂവാർ കൊച്ചു തുറയിൽ ഒരുകല്യാണത്തിന് പോയി വിഴിഞ്ഞത്തേക്ക് മടങ്ങിവരുകയായിരുന്ന അജിത് ഓടിച്ച കാർ മുന്നിൽ നിന്ന് പോയ ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാൻ വെട്ടിത്തിരിക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബെൻസി ഏക സഹോദരിയാണ്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here