എഴുപത്തഞ്ചിൻ്റെ യൗവനത്തിൽ കൊല്ലം

Advertisement

കൊല്ലം. ജില്ലയ്ക്ക് നാളെ  75 വയസ്സ് .ശിലായുഗ കാലം മുതലുള്ള  മനുഷ്യ സാന്നിധ്യത്തിൻ്റെ അവശേഷിപ്പുകൾ  പേറുന്ന കൊല്ലത്തിന് സാംസ്ക്കാരിക ,വാണിജ്യ ബന്ധങ്ങളുടെ വലിയ  പൈതൃകo തന്നെ അവകാശപ്പെടാൻ കഴിയും .1 വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുക്കുന്നത്.


മനുഷ്യൻ്റെ പരിണാമ കാലത്തോളം പഴക്കമുണ്ട് കൊല്ലം ജില്ലയ്ക്ക്. ഇന്ന് 
തെക്ക് തിരുവനന്തപുരവും  വടക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളും കിഴക്ക് തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയും പടിഞ്ഞാറ് അറബിക്കടലുമായി അതിർത്തി പങ്കിടുന്നതാണ് കൊല്ലം ജില്ല.

ഹോൾഡ്


നദീതട സംസ്ക്കാരത്തിൻ്റെ അവശേഷിപ്പുകൾ. പുരാതന ശിലായുഗം, ചെറു ശിലായുഗം, നവീന ശിലായുഗം ആര്യ ദ്രാവിഡ സംസ്ക്കാരം എന്നിവയുടെ എല്ലാം സ്വാധീനം  കൊല്ലത്തിൻ്റെ മണ്ണിൽ കാണാം.


ചെറുശിലായുഗ മനുഷ്യർ 2500 വർഷം മുൻപ് തെന്മലയിൽ വസിച്ചതിൻ്റ തെളിവ് ലഭിച്ചിട്ടുണ്ട്. കല്ലടയാറിൻ്റെ തീരത്ത് നിന്ന് ആയിരക്കണക്കിന് വർഷം പഴക്കമുള്ള മഴുവും മങ്ങാട് നിന്ന് പ്രാചീനപാത്രങ്ങളും കണ്ടെത്തി. പുരാതന തുറമുഖ നഗരമാണ് കൊല്ലം. ചൈനക്കാരും, അറബ് വംശജരും  എല്ലാം കൊല്ലവുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.



വേണാടെന്നും, ദേശിംഗനാടെന്നും ക്വയിലോൺ എന്നും കൊല്ലത്തിന് നാമങ്ങൾ ഉണ്ടായിരുന്നു. സമ്പന്നമായ പ്രൗഢ പരമ്പര്യവും ജില്ലയ്ക്ക് അവകാശപ്പെട്ടതാണ്. ചൈനീസ് മാതൃകയിലുള്ള  7 മുറികളുള്ള ചീനക്കൊട്ടാരം  ആശ്രാമം കൊട്ടാരം, തങ്കശ്ശേരി കോട്ട എന്നിവയൊക്കെ കൊല്ലത്തിൻ്റെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു.സംസ്ഥാനത്ത് 14 ജില്ലകളിൽ ആദ്യം രൂപീകരിക്കപ്പെട്ട നാല് എണ്ണത്തിൽ ഒന്നാണ് കൊല്ലം ജില്ല.

Advertisement