സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം , വെള്ളാപ്പള്ളി ജി സുധാകരൻ ചർച്ചയിൽ

Advertisement

ആലപ്പുഴ . സി പി എം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം . മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനം

ധന മന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കെതിരെയാണ് വിമർശനം
.പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല

ഹരിപ്പാടും കായംകുളത്തും പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയതയെന്നും വിലയിരുത്തൽ

ജില്ലാ സെക്രട്ടേറിയറ്റിനും സെക്രട്ടറിക്കും വിമർശനം
.കായംകുളത്തെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. സെക്രട്ടറിയുടെ ഇടപെടൽ പരാജയമെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ ആരോപിച്ചു.കുട്ടനാട്ടിലെ വിഷയം പരിഹരിക്കൻ ജില്ലാ സെക്രട്ടറി ആർ. നാസർ ഇടപെട്ടില്ല

ജില്ലാ സെക്രട്ടേറിയറ്റ് ഇല്ലെന്നും സെക്രട്ടേറിയറ്റിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ശിവദാസൻ വെളിവാക്കി

വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് തുറന്നടിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർഥിക്കെതിരെ പറഞ്ഞു .തിരഞ്ഞെടുപ്പ് സമയത്ത് ആദ്യം കണ്ടപ്പോൾ സഹായിക്കാമെന്ന് പറഞ്ഞു

പിന്നീട് ഈഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് പറഞ്ഞു.വെള്ളാപ്പള്ളിയെ പിന്തുണച്ചും വിമർശിച്ചും കമ്മറ്റി അംഗങ്ങൾ

വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ജില്ലാ കമ്മിറ്റി അംഗം ടികെ.ദേവകുമാർ 


ജി സുധാകരന്റെ മോദി പ്രശംസയിൽ വിമർശനം.ജി സുധാകരന്റെ പേര് പറയാതെയാണ് വിമർശനം.അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്

ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട്  കാര്യമില്ല

മുതിർന്ന നേതാക്കൾക്ക്  വാക്കുകൾ പിഴച്ചുകൂടാ

മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുത്

സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും ഓമനക്കുട്ടൻ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here