മലപ്പുറം .താനൂരിൽ ലോട്ടറി കച്ചവടക്കാരനോട് ക്രൂരത. ലോട്ടറി ടിക്കറ്റിലെ തീയതി തിരുത്തി 5000 രൂപ തട്ടിയെടുത്തു.കൈകാലുകൾക്ക് ബലക്കുറവും കാഴ്ചക്കുറവും നേരിടുന്ന താനൂർ മൂലക്കൽ സ്വദേശി വടക്കുംപുറത്ത് ദാസൻ ആണ് കബളിപ്പിക്കപ്പെട്ടത്
താനൂർ ശോഭപറമ്പിലെ ക്ഷേത്രത്തിന് സമീപമാണ് ദാസൻ വര്ഷങ്ങളായി ലോട്ടറി വിൽക്കുന്നത്.കഴിഞ്ഞ ദിവസം ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ഒരാൾ ലോട്ടറി ടിക്കറ്റ് നൽകി സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നൽകി.ദാസന്റെ പരിശോധനയിൽ 5000 രൂപ സമ്മാനം ഉള്ളതായി കണ്ടു.3500 രൂപയും ബാക്കി പൈസക്ക് 41 ലോട്ടറി ടിക്കറ്റും ദാസൻ നൽകി.
ദാസൻ ഏജൻസിയിൽ പണം കൈപ്പറ്റാനായി ചെന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.14 ആം തീയതിൽ നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് ആണ് 21 ആം തീയതിയിലെതെന്ന് തെറ്റിദ്ധരിപ്പിച്ചു ദാസന് നൽകിയത്.
കൈകാലുകൾക്കും ബലക്കുറവും കാഴ്ചക്കുറവും ഉള്ള ആളാണ് ദാസൻ.ലോട്ടറി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം.ദാസൻ താനൂർ പൊലീസിൽ പരാതി നൽകി