പത്തനംതിട്ട. തിരുവല്ലയിൽ പീഡനക്കേസ് പ്രതിയെ ലോക്കൽ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് വിവാദം പുതിയ തലത്തിലേക്ക് .തീരുമാനം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി ഉണ്ടായി .വിവാദ പ്രാദേശിക നേതാവ് സി സി സജിമോനെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടു -അതേസമയം തന്നെ ഒരു വിഭാഗം കുറേക്കാലമായി വേട്ടയാടുകയാണെന്നും ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സി സി സജിമോൻ പ്രതികരിച്ചു.
2017 ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് പരാതിയിലും ,പിന്നീട് ഈ കുഞ്ഞിൻറെ ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയിരുന്ന കേസിലും തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സിസി സജിമോൻ പ്രതിയായിരുന്നു .വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന കേസിലും സജിമോൻ പിന്നീട് പ്രതിയായി -ആദ്യ ഘട്ടത്തിൽ പാർട്ടി സസ്പെൻഡ് ചെയ്ത് ഒഴിവാക്കിയെങ്കിലും നാലു മാസങ്ങൾക്കു മുൻപ് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത് സജിമോനെ പുറത്താക്കുകയായിരുന്നു.കൺട്രോൾ കമ്മീഷനിൽ പരാതി നൽകി ഒരു മാസം മുൻപാണ് സജിമോനെ പിന്നീട് പാർട്ടി തിരിച്ചെടുത്തത് . ഈ തീരുമാനം റിപ്പോർട്ട് ചെയ്യാൻ ഇന്നലെ ചേർന്ന തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ തർക്കവും പിന്നീട് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു .ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് സിസി സജിമോനെ ഇറക്കിവിട്ടു . ഇന്നലെ രാത്രിയോടെ തന്നെ സജിമോനെതിരെ പാർട്ടി ഓഫീസ് പരിസരത്തും തിരുവല്ല നഗരത്തിലും പോസ്റ്ററും പതിച്ചു .എന്നാൽ പാർട്ടി ഭരണഘടന അനുശാസിക്കുന്ന രീതിയിലാണ് സജിമോനെ തിരിച്ചെടുത്തു പരാതിയുള്ളവർക്ക് നേതൃത്വത്തെ സമീപിക്കാമെന്നും സിപിഐഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി പറഞ്ഞു. സജിമോൻ എതിരായ കേസുകളിൽ തീർപ്പ് പറയേണ്ടത് കോടതി പാർട്ടിക്ക് അതു നോക്കേണ്ട ആവശ്യമില്ല,സജിമോനെ തിരിച്ചെടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ ഇന്നലെ ചേർന്ന ലോക്കൽ കമ്മിറ്റിയിൽ ഒരു തർക്കവും ഉണ്ടായില്ല, പോസ്റ്ററുകൾ പതിച്ചത് ആരാണ് എന്ന് അന്വേഷിക്കും, ഫ്രാൻസിസ് വി. ആൻറണി പറഞ്ഞു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളിയ സിസി സജിമോൻ പോസ്റ്റർ പതിച്ചതിന് പിന്നിൽ പാർട്ടി വിരുദ്ധരെന്നാണ് പ്രതികരിച്ചത്.തന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പഠിച്ചതിനെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സജിമോൻ അറിയിച്ചു