മുന്നണി മാറണോ എന്ന് പറയേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്, ബിനോയ് വിശ്വം

Advertisement

തിരുവനന്തപുരം. യു.ഡി.എഫിൽ പോകണമെന്ന് അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എന്നാൽ നിലവിൽ
അങ്ങനെയൊരു സാഹചര്യമില്ലെന്നും ഭാവി പരിപാടികൾ തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും ബിനോയ്‌ വിശ്വം
വ്യക്തമാക്കി.അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകൾ
ചെങ്കൊടിക്ക് അപമാനമെന്നു വിലപിക്കുന്ന
ബിനോയ്‌ വിശ്വം മുന്നണി വിട്ടു പുറത്തു വരണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതികരിച്ചു.

സി.പി.ഐ മുന്നണി വിട്ടു യുഡിഎഫിന്റെ ഭാഗമാകണമെന്ന അഭിപ്രായം ചില ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു.
ഇക്കാര്യത്തിലുള്ള പാർട്ടി നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.പാർട്ടി അംഗങ്ങൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും,നിലപാട് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ് ആണെന്ന് ബിനോയ്‌ വിശ്വം

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അച്യുതമേനോൻ ആണ്.ഇഎംഎസ് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിൻറെതായ മഹത്വം ഉണ്ട്.പക്ഷേ ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.ശൈലി മാറ്റം അടക്കമുള്ള വിമർശനങ്ങൾ പഠിക്കുകയും വേണമെങ്കിൽ മുഖ്യമന്ത്രി തിരുത്തുകയും ചെയ്യുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.എൽഡിഎഫിന് നേതൃത്വം നൽകാൻ സി.പി.ഐ.എമ്മിന് അർഹതയില്ലെന്ന് സിപിഐ തിരിച്ചറിയണമെന്നും മുന്നണി വിട്ട അവർ പുറത്തുവരണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സനും വാർത്താകുറിപ്പിലൂടെ
പ്രതികരിച്ചു.