കൊച്ചി. അവിചാരിതമായി ഒരു നാട്ടുബുൾബുൾ പക്ഷി സെലിബ്രിറ്റിയായി. ചിത്രം ലേലത്തിനുവച്ചപ്പോള്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഈ നാട്ടുബുള്‍ബുളിനെ ഫ്രയിമിലാക്കിയ ആളുടെ വിലയാണ് ആ ചിത്രത്തെ വിലയേറിയതാക്കിയത്.
ഒരു ലക്ഷത്തിൽ ആരംഭിച്ച ലേലം ഉറപ്പിച്ചത് മൂന്ന് ലക്ഷത്തിന്. അതിന് കാരണം മമ്മൂട്ടി തന്‍റെ ക്യാമറയില്‍ എടുത്ത ചിത്രമെന്ന വലിപ്പം തന്നെ.
പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഢന്റെ ജന്മശബ്‌ദിയോട് അനുബന്ധിച്ചാണ് പാറിപ്പറക്കുന്ന പക്ഷി എന്ന പേരിൽ ദർബാർ ഹാളിൽ പക്ഷിച്ചിത്ര പ്രദർശനം നടത്തിയത് .
വ്യവസായിയായ ഉള്ളാട്ടിൽ അച്ചുവാണ് മമ്മൂട്ടി എടുത്ത ബുൾബുൾ ചിത്രം ലേലത്തിൽ സ്വന്തമാക്കിയത് .
ലഭിച്ച തുക ഇന്ദുചൂഢന്‍ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും .