തിരുവനന്തപുരം. കോളജുകളില്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ഇന്ന് തുടക്കമാവും. തിരുവനന്തപുരം വിമന്‍സ് കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു വര്‍ഷ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റങ്ങളോടെയാണ് നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി ക്യാമ്പസുകളില്‍ ഇന്ന് വിജ്ഞാനോത്സവമായി ആഘോഷിക്കും. പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി നാലുവര്‍ഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസും ഉണ്ടാവും. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ തുടക്കവും സംസ്ഥാനതല വിജ്ഞാനോത്സവവും തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദവും നാലു വര്‍ഷം കഴിയുമ്പോള്‍ ഓണേഴ്‌സ് ബിരുദവും ലഭിക്കുന്നതാണ് പുതിയ സംവിധാനം. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് ബിരുദം പൂര്‍ത്തീകരിക്കാനുള്ള അവസരം ഉണ്ടാകും. വിഷയത്തിന്റെ കോമ്പിനേഷന്‍ തെരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ത്ഥിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി കോഴ്‌സുകളെടുക്കാനും കഴിയും. ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും ഉള്‍ക്കൊള്ളുന്ന സമഗ്ര പരിഷ്‌കരണമാണ് കാമ്പസുകളില്‍ നടപ്പാക്കുന്നത്.