ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Advertisement

തൊടുപുഴ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അടിമാലിയിലാണ് ദാരുണ സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോവാന സോജ (9) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടിയങ്ങിയതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.