ഡി ജി പി യുടെ ഭൂമി ജപ്തിക്ക് ഉത്തരവ്

Advertisement

തിരുവനന്തപുരം. വിൽപ്പന കരാർ ലംഘിച്ചതിന് ഡി ജി.പിയുടെ 10.8 സെൻ്റ് ജപ്തി ചെയ്യാൻ ഉത്തരവ്. ഷയ്ഖ് ദർവേഷ് സാഹിബിനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി. ഭൂമി വിൽക്കാനായി 30 ലക്ഷം മുൻകൂർ വാങ്ങിയ ശേഷം കരാർ ലംഘിച്ചെന്ന് പരാതി. പണം തിരികെ നൽകിയാൽ ജപ്തി ഒഴിവാക്കും

എന്നാല്‍ ഭൂമി ഇടപാടിൽ ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടത്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചു

ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും ഡിജിപി പറഞ്ഞു.