തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ യൂസർ ഫീ പ്രാബല്യത്തിൽ

Advertisement

തിരുവനന്തപുരം. അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ യൂസർ ഫീ പ്രാബല്യത്തിൽ. ആഭ്യന്തര, വിദേശ യാത്രകൾക്ക് ഇന്ന് മുതൽ ചിലവേറും. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് യൂസർ ഫീ വർധിപ്പിക്കുന്നത്.

എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് പുതിയ യൂസർ ഫീ താരിഫ് നിശ്ചയിച്ചത്. വിമാനത്താവളത്തിൽ നിന്ന് പോകുന്നവരും, വിമാനത്താവളത്തിലേക്ക് എത്തുന്നവരും പുതുക്കിയ യൂസർ ഫീ നൽകണം. കുതിച്ചുയരുന്ന വിമാന നിരക്കിനൊപ്പം യൂസർ ഫീ കൂടി ഉയർന്നത് യാത്രക്കാർ ഇരട്ടി പ്രഹാരമായി. വിമാനത്താവളത്തിൽ നിന്ന് പോകുന്ന അഭ്യന്തര യാത്രക്കാർക്ക് യൂസർ ഫീ 506ൽ നിന്ന് 770 ആയി ആണ് പുതുക്കി നിശ്ചയിച്ചത്. വിദേശയാത്രക്കാർക്ക് 1069 റൂപയായിരുന്ന യൂസർ ഫീ 1540 ആയി. വിമാനത്താവളത്തിൽ എത്തുന്ന ആഭ്യന്തര യാത്രക്കാർ യൂസർ ഫീ ആയി 330 രൂപയും വിദേശ യാത്രക്കാർ 660 രൂപയും നൽകണം. എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി രണ്ട് വർഷം മുൻപ് പുതുക്കേണ്ടിയിരുന്ന നിരക്കാണ് ഇപ്പൊൾ പുതുക്കിയത്.

Advertisement