ശാസ്താംകോട്ട:കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിക്ക് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന്
മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നേതൃത്വം അറിയിച്ചു.പാർട്ടിയുടെ എൽഡിഎഫ് പ്രവേശനം,
അവകാശപ്പെട്ട ബോർഡ്, കോർപ്പറേഷൻ,പി.എസ്.സി,ദേവസ്വം ബോർഡ് തുടങ്ങിയവ ഇടതുമുന്നണി കൺവീനറുമായി ആലോചിച്ച ശേഷം ഗൗരവമായി പരിഗണിക്കും.സീനിയർ എംഎൽഎ ആയ കോവൂർ കുഞ്ഞുമോനെ പുനഃസംഘടനയിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ പാർട്ടിക്കുള്ള ശക്തമായ പ്രതിഷേധവും നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ,പി.ടി ശ്രീകുമാർ,അഡ്വ.ഷാജാ ജെ.എസ് പണിക്കർ,സാബു ചക്കുവള്ളി എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
Home News Breaking News ആർഎസ്പിയുടെ (ലെനിനിസ്റ്റ്) ആവശ്യങ്ങൾ അംഗീകരിക്കുമെന്ന്മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നേതൃത്വം