തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം.ന്യൂനപക്ഷത്തോടുള്ള പാർട്ടിയുടെ സമീപനത്തെ ചൊല്ലി ആയിരുന്നു തർക്കം.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച ജില്ലാ കമ്മിറ്റിയംഗം കരമന ഹരിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
മന്ത്രി പി എ മുഹമ്മദ് റിയാസ്,മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു.
ആലപ്പുഴയിലെ പരാജയത്തിൽ വെള്ളാപ്പള്ളി നടേശന്റെ ഇടപെടലുകൾ കാരണമായെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി വിലയിരുത്തി.
പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ്
ശൈലിയിൽ അല്ലെന്ന വിമർശനത്തിന് ജില്ലാ സെക്രട്ടറി മറുപടി പറയുമ്പോഴായിരുന്നു വാഗ്വാദം.കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമർശനത്തെ
പ്രീണനമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറി
മറുപടി പറഞ്ഞതിനെ അംഗങ്ങൾ
ചോദ്യം ചെയ്തു.മറുപടി തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതോടെ തർക്കമായി.
ഒടുവിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.സ്വരാജ് ഇടപെട്ടു.വിമർശനം ശരിയായല്ല മനസിലാക്കിയതെന്നും ജില്ലാ
സെക്രട്ടറി തിരുത്തണമെന്നും എം.സ്വരാജ് നിർദ്ദേശിച്ചു.മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം
ആവശ്യപ്പെട്ടത്.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ
സ്വാധീനമുണ്ടെന്നും ആ മുതലാളിയാണ് എല്ലാം നിയന്ത്രിക്കുന്നത്
എന്നുമായിരുന്നു കരമന ഹരിയുടെ ആരോപണം.മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ
മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതെ
ന്നായിരുന്നു ചില അംഗങ്ങളുടെ കുറ്റപ്പെടുത്തൽ.കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു
രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
കടകംപള്ളിയുമായുള്ള തർക്കത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനിഴലിൽ നിർത്തിയെന്നു വിമർശനമുണ്ടായി.
ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എസ്എൻഡിപി പ്രതിനിധിയാണെന്ന പ്രചാരണം ചെറുക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ നേതൃത്വത്തിന്റെ
വിലയിരുത്തൽ.വെള്ളാപ്പള്ളി നടേശൻ ശോഭാ സുരേന്ദ്രനെ അനുഗ്രഹിക്കുന്ന വീഡിയോ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിച്ചു.
ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന് ലഭിച്ചതും തിരിച്ചടിയായി