നടുക്കം,ഫ്ളൈഓവറില്‍ ഇടിച്ച് നിയന്ത്രണം തെറ്റിയ സ്കൂട്ടറില്‍ നിന്നും തെറിച്ച് താഴെ സര്‍വീസ്റോഡിലേക്കുവീണ് രണ്ടുയുവതികളും കുഞ്ഞും,ഒരു യുവതി മരിച്ചു

Advertisement

തിരുവനന്തപുരം. വെൺപാലവട്ടത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനിയായ സിമി(35)യാണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.

മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീണാണ് അപകടമുണ്ടായത്. മൂന്നു വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരായിരുന്നു സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

കോവളം വെള്ളാർ സ്വദേശിനികളായ സിമി, സിനി, സിനിയുടെ മകൾ ശിവന്യ എന്നിവരായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. മേൽ പാലത്തിൻ്റെ ഭിത്തിയിൽ ഇടിച്ചു മൂന്നുപേരും താഴേക്ക് തെറിച്ച് വീണു. വാഹനം മുകളിൽ തന്നെ മറിഞ്ഞു കിടന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിമി മരിച്ചു. മറ്റു രണ്ടുപേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. അമിതവേഗതയാണോ അപകടകാരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here