മുഖ്യമന്ത്രി ഇരുമ്പുമറയില്‍, പാര്‍ട്ടി നേതാക്കള്‍ക്കുപോലും കാണാനൊക്കുമോ ,മാധ്യമങ്ങളെ വെറുപ്പിച്ചു

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഗുരുതര വിമർശനം.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സാധാരണ ജനങ്ങൾക്കും
പ്രവേശന വിലക്കെന്ന് കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രിക്ക് ഇരുമ്പ് മറ.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല

സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശന വിലക്ക്.മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല

മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും വിമർശനം.

മേയർക്ക് അന്ത്യശാസനം നൽകാനും സി.പി.എം ജില്ലാ നേതൃത്വത്തിൽ ധാരണയായി.

ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച സകല കാര്യങ്ങളെയും തിരുവനന്തപുരം
ജില്ലാ കമ്മിറ്റി യോഗത്തിൽ ഇഴ കീറി വിമർശിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല.സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശന വിലക്ക്.മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല.മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോഴില്ല. മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും ചോദ്യമുയർന്നു.മാധ്യമങ്ങളെ എതിരാക്കിയതിലും വിമർശനമുണ്ടായി.
മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് എന്തിന്?എല്ലാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പാർട്ടി വിരുദ്ധരല്ല.പക്ഷേ നേതൃത്വം ഏകപക്ഷീയമായി മാധ്യമങ്ങളെ എതിരാക്കി മാറ്റി.മാധ്യമങ്ങളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കണമെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.ജില്ലാ കമ്മിറ്റിയിൽ
മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ആശങ്ക ഉയർന്നിരുന്നു.എന്നാൽ തെറ്റുതിരുത്താൻ പാർട്ടി ഒരു അവസരം കൂടി മേയർക്ക് നൽകും.മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ടായി.ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നത് കൊണ്ടാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടിയിലുണ്ട്.ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദവുമുണ്ടായി.ന്യൂനപക്ഷത്തോടുള്ള പാർട്ടിയുടെ സമീപനത്തെ ചൊല്ലി ആയിരുന്നു തർക്കം.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച ജില്ലാ കമ്മിറ്റിയംഗം കരമന ഹരിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
കടകംപള്ളി സുരേന്ദ്രനെതിരെയുള്ള തർക്കത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും
ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു.

Advertisement