എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റ കോളേജ് പ്രിൻസിപ്പലിന് എതിരെ കേസ്

Advertisement

കോഴിക്കോട്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിന് എതിരെ കേസ് എടുത്ത് പോലീസ്. തന്നെ മർദ്ദിച്ചെന്ന് കാട്ടി എസ്എഫ്ഐ ഏരിയ പ്രസിഡൻ്റ് അഭിനവ് നൽകിയ പരാതിയിലാണ് കേസ്.

ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതില്‍ തര്‍ക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.

ഒരു വിഭാഗം എസ്.എഫ്.ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചുവെന്ന് ആരോപിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി.

കോളേജ് സ്റ്റാഫ് സെക്രട്ടറി രമേശിന് എതിരെയും കേസ്. SFI പ്രവർത്തകർക്ക് എതിരെയും കേസ്.കണ്ടാലറിയാവുന്ന 15 പേർക്ക് എതിരെ ആണ് കേസ് എടുത്തത്

Advertisement